അത്താഴം കഴിഞ്ഞു. കഴിഞ്ഞ ദിവസം വാങ്ങിയ കേസർ മാമ്പഴം എടുത്തു ചെറിയ കഷ്ണങ്ങളായി മുറിച്ചു പ്ലേറ്റിൽ വയ്ക്കവെ ചില കുട്ടിക്കാലഓർമ്മകൾ മനസ്സിലേക്ക് ഓടി വന്നു.
എന്റെ അമ്മവീടിന്റെ പറമ്പിൽ ഒരു മൂവാണ്ടൻ മാവ് ഉണ്ടായിരുന്നു. നിറയെ മാങ്ങയുള്ള ഒരു മാവ്. ഇളം കാറ്റിന്റെ താളത്തിൽ മാങ്ങകൾ ആടുന്നത് കാണാൻ പ്രത്യേക ഒരു ഭംഗി ആണ്.
മാവിൻ ചുവട്ടിൽ വീണു കിടക്കുന്ന മാങ്ങ പെറുക്കുന്നത് വേനൽ അവധിയിലെ ഒരു പ്രധാന വിനോദമായിരുന്നു. അന്ന് മമ്മി മാങ്ങ മുറിച്ചു തന്നതും, പ്ലേറ്റിൽ വയ്ക്കും മുൻപേ ഓരോന്നായി കഴിച്ചു തീർക്കുന്നതും ഒക്കെ ഇന്നലെയെന്നപോലെ ഞാൻ ഓർത്തെടുത്തു.
എന്ത് മധുരമുള്ള ഓർമ്മകൾ, ഓർക്കുമ്പോത്തന്നെ മനസ്സിൽ ഒരു കുളിർമഴ പെയ്ത സുഖം. മാങ്ങയുടെ രുചിയിലും അപ്പുറം മമ്മിയുടെ സ്നേഹത്തിന്റെ മധുരമായിരുന്നു അന്ന് ഞാൻ രുചിച്ചറിഞ്ഞതെന്നു മനസ്സിലാക്കാൻ എത്രയോ വളരേണ്ടിവന്നു. ഒന്നോർത്താൽ, നമ്മൾ എന്തൊക്കെ നേടിയാലും ‘അമ്മ തന്നതിനോളം വരുമോ നമ്മൾ നേടിയതൊക്കെയും.
നിറയെ സ്നേഹത്തോടെ,
~ ചിഞ്ചു ജിബു
I was peeling mangoes for a sweet treat after dinner. My thoughts travelled few years behind to my childhood.
There was a ‘moovandam’ mango tree in my maternal home; a tree full of mangoes. Watching the mangoes sway in the wind was a sight worth seeing.
Collecting the fruits that had fallen from the tree was my main pastime during the summer holidays. My mom used to peel them and cut them into small pieces so we could eat. However, before even served on the plate, we finished them all.
Indeed one of the sweetest memories of childhood, the thoughts of which still melt my heart. It took me years to comprehend that the sweetness I relished was not of the mangoes but the love of my mother.
When we think about it, compared to what our Mothers offered us, whatever we gained in life seems too small.
Much Love,
~Chinchu Gibu
Leave a Reply to ChinchuGibu Cancel reply