ഒരു യാത്രാമദ്ധ്യേ ഞാൻ കണ്ട മനോഹരമായ കാഴ്ച.
“ഒന്ന് നോക്കിയേ ഈ പൂക്കൾക്ക് എന്തൊരു ഭംഗിയല്ലേ?” പ്രകൃതി എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. ചിലപ്പോഴെങ്കിലും ഞാൻ കാണുന്ന കാഴ്ചകൾ എന്നെ ആശ്ചര്യപ്പെടുത്തുകയും അതേപോലെ തന്നെ ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. എന്താന്നല്ലേ?
ഈ പടത്തിലേക്കു ഒന്നൂടെ നോക്കിയേ ..

ഇതൊരു പൂന്തോട്ടമല്ല. വഴിയരികിൽ വളർന്നു നിൽക്കുന്ന പോപ്പി പൂക്കൾ. ഇത്രെയും പുല്ലും കാട്ടുചെടികൾക്കും ഒക്കെ ഇടയിൽ നിന്നിട്ടും ഇതിന്റെ പകിട്ടിനു എന്തെങ്കിലും ഒരു കുറവുണ്ടോന്നു നോക്കിയേ..
ഒന്നോർത്താൽ ഇതുപോലെ അല്ലെ നമ്മളും, മനസ്സിൽ നന്മയുള്ള മനുഷ്യർ എവിടെയാണെങ്കിലും അവരുടെ ശോഭയ്ക്കു ഒട്ടും കുറവ് വരികയില്ല. ഏതു പ്രതികൂല സാഹചര്യമാണെങ്കിലും മറ്റുള്ളവർ എത്ര മോശമായിട്ടു ചിത്രീകരിച്ചാലും അവരുടെ മഹിമ ഒട്ടും കുറയുകയില്ല.
നമ്മൾ കാണുന്ന ഓരോ കാഴ്ചയിലും ഓരോ പാഠങ്ങൾ ഉണ്ട്.. പകൃതി നമ്മെ പഠിപ്പിക്കുന്ന കൊച്ചു കൊച്ചു പാഠങ്ങൾ..
A scene I saw during a journey.
“Look at these flowers, beautiful isn’t it?” Nature always fascinates me. Sometimes the sights I see not only captivates me, but also makes me think about it profoundly. Wonder why?
Look at the picture once again..

What you see is not a garden. It’s just the poppy flowers I saw in the roadside. There is no compromise to its beauty, even though it stays with random wild plants and weeds. No matter the surrounding or the situation it’s in, it’s beauty overrules it all. Isn’t it the same for us people too. People with good heart always stay exceptional. No matter what life circumstances they are in or what people say about them, they always remain remarkable.
There is always a lesson in everything we see. Nature’s little lesson for life..
Much Love ❤️
~ Chinchu Gibu
Leave a Reply