ഉത്സവങ്ങളുടെ നാട്ടിൽ ജനിച്ചു വളർന്ന കൊണ്ടാവാം, ആഘോഷങ്ങൾ എന്നും എപ്പോഴും നമ്മൾ മലയാളികൾക്ക് ഒരു ഹരമാണ്.
ഈ കോവിഡ് കാലത്തിന്റെ പരിമിതികൾക്കുള്ളിലും, ബഹളങ്ങളൊന്നുമില്ലാതെ ഇതാ ഒരു പൊന്നോണം കൂടി വന്നെത്തിയിരിക്കുന്നു.
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിന്റെയും ഈ പൊന്നോണം വരവേൽക്കാൻ ഞാനുമൊരു പൂക്കളം ഒരുക്കി, എന്റെ tabletop പൂക്കളം.
മോശം പറയരുതല്ലോ കാണാൻ ഭംഗിക്കുറവൊന്നുമില്ലെങ്കിലും, കുറച്ചു pathetic ആണ് സംഭവം.
സാരമില്ല ഇതൊക്കെ ഒരു രസമല്ലേ എന്ന് ഞാൻ തന്നെ ഒരു ചെറുചിരിയോടെ എന്നെ പറഞ്ഞു സമാധാനിപ്പിച്ചു.
എവർക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നിൻ തിരുവോണാശംസകൾ

നിറയെ സ്നേഹത്തോടെ,
~Chinchu Gibu
Leave a Reply