My Profound Thoughts

Simple yet subtle.. Profoundly silly yet thought-provoking.. Sums up life..


#HOME Malayalam Movie: A Review 😍


#HOME കണ്ടു. ഒരു review എഴുതണമെന്നു എന്തോ ഒന്ന് മനസ്സിൽ ഇരുന്നു പറയുംപോലെ. ഞാൻ ഒരു critique ഒന്നുമല്ല കേട്ടോ.

ഹോം കണ്ടിട്ട് ഒരു വട്ടമെങ്കിലും സ്വന്തം വീട് മനസ്സിലൂടെ കടന്നു പോകാത്ത എത്ര പേരുണ്ടാവും.

ഇന്നും സ്മാർട്ട്ഫോൺ അത്രെ നന്നായി ഉപയോഗിക്കാൻ അറിയാത്ത, എങ്കിലും മക്കളുടെ ലോകം മനസ്സിലാക്കാനും അവർ വളർച്ചയുടെ പാതയിൽ ഏറെ ദൂരം മുൻപോട്ടു പോയപ്പോൾ എപ്പഴോ പിന്നിൽ ആയിപ്പോയി എന്ന ചിന്തയിൽ അവരോടു communicate ചെയ്യാൻ അവരുടെ ലോകം explore ചെയ്യാൻ ശ്രമിക്കുന്ന ഒരു അച്ഛനും

കടലോളം സ്നേഹം ഉള്ളിൽ എവിടെയോ ഒളിപ്പിച്ചു പരുഷമായി പെരുമാറുന്ന, എന്നാൽ ഇടയ്ക്കെങ്കിലും അഹങ്കാരം എന്ന പുകമറ കാഴ്ച മറയ്‌ക്കുമ്പോൾ നാം ആരാണെന്നുള്ള ഓർമപ്പെടുത്തലിന്റെ കൊച്ചു കൊച്ചു സ്നേഹശകാരങ്ങൾ വിളമ്പുന്ന, അച്ഛൻ എന്ന ആ വലിയ തണൽ മരത്തിനു ഏറ്റവും ദൃഢമായ വേരു എന്ന പോലെ ഒരു തളർച്ചയും വരാൻ അനുവദിക്കാതെ താങ്ങിനിർത്തുന്ന ഒരു അമ്മയും

സോഷ്യൽ മീഡിയക്കു മുൻപിൽ ഞാൻ പെർഫെക്റ്റ് ആയി മാത്രമേ കാണാൻ പാടുള്ളു എന്റെ കുറവുകൾ ഒരിക്കലും മറ്റുള്ളവർ അറിയരുത്, എന്നൊക്കെ വാശി പിടിക്കുന്ന, കാണിച്ചുകൂട്ടലിന്റെ ലോകത്തിൽ ലക്‌ഷ്യം തന്നെ പലപ്പോഴും കൈവിട്ടുപോകുന്ന, വളരെ അധികം കഴിവുള്ള എങ്കിലോ തീരെ ക്ഷമയില്ലാത്ത എന്തിനും എതിനും ആവശ്യമില്ലാതെ ദേഷ്യം പിടിക്കുന്ന ഈ ചെറുപ്പക്കാരനും നമ്മുക്ക് തീരെ അപരിചിതനല്ല

“ഫ്രീക്കൻ” എന്നോ “ന്യൂജൻ എന്നോ ഒക്കെ വിളിക്കാവുന്ന, മടി എന്നുള്ള വാക്കു ഇവന് വേണ്ടി മാത്രം കണ്ടുപിടിച്ചതാണോന്ന് പോലും തോന്നിപ്പോവുന്ന എന്തും ഏതും ഹാഷ്ടാഗ് ഇട്ടു പോസ്റ്റ് ചെയ്യുന്ന എന്നാൽ ഇപ്പഴും കുട്ടിത്തം വിട്ടുമാറാത്ത ആ “chunk bro ” യും നമ്മുക്ക് വളരെ സുപരിചിതൻ തന്നെ..

തുടക്കത്തിൽ കുറച്ചു slow ആയിരുന്നെങ്കിലും ശരിക്കും ആ 2 മണിക്കൂർ 41 മിനുറ്റിൽ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു കാണുകയായിരുന്നു. എവിടെയൊക്കെയോ എന്റെ വീടും കുടുംബവും മിന്നിമറയുംപോലെ ഞാനും കണ്ടു. എവിടെയൊക്കെയോ കണ്ണൊന്നു നീറിയെങ്കിലും ആകെ മൊത്തം എന്തെന്നില്ലാത്ത ഒരു സന്തോഷവും തോന്നി.

Thank you Team#Home Malayalam Movie for giving us such a family treat after a long wait. You all were incredible, hats off to the entire cast and crew.

Much Love

~ Chinchu GibuOne response to “#HOME Malayalam Movie: A Review 😍”

  1. ❤❤❤

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

About Me

I am Chinchu Kuriakose aka Chinchu Gibu. I am a writer/ blogger with a vision of spreading positivity and good cheer to the world and a Clinical Research Nurse by profession, working in Cancer Research. The creative side of me adores nature, humanity, romance and emotions; while the professional side of me works on research protocols and evidence-based practice. When a feeling, a moment, a thought or a memory touches my heart, it flows as words. I do it with passion; I do it with love. Yes, it is my profound thoughts that I would like to think a bit louder, so I could share a piece of it with the outer world.

Newsletter

%d bloggers like this: