ചിലതൊക്കെ കാണുമ്പോൾ പറയാതെ വയ്യ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണുന്ന വാർത്തകൾ വളരെയധികം മനസ്സ് മുറിപ്പെടുത്തുന്നുന്നവയാണ്. Truly devastating..
പെൺമക്കള് വെറും കച്ചവട ചരക്കാണോ? പൈസ കൊടുത്തു വിൽക്കാൻ ചിലർ, പൈസ ഡിമാൻഡ് ചെയ്‌തു വാങ്ങാൻ ചിലർ.
എന്നിട്ടോ ഒരു ആത്മഹത്യാ അല്ലെങ്കിൽ ദുരൂഹ മരണം. പിന്നെ ബഹളമായി കരച്ചിലായി #justiceforvictim campaign ആയി ചാനൽ ചർച്ച ആയി എന്ന് വേണ്ട സംസാരിക്കാനും അഭിപ്രായം പറയാനും ഞാൻ ഉൾപ്പെടെ ആയിരം പേരുണ്ടാവും.
സാക്ഷര കേരളം എന്ന് അവകാശപ്പെടുന്ന നമ്മുടെ നാട്ടിൽ എങ്ങനെ ഇതൊക്കെ എന്ന് ഒട്ടും അതിശയോക്തി വേണ്ട. ഇതിൽ നമ്മൾ തന്നെ കുറ്റക്കാർ.
മരിച്ചു കഴിഞ്ഞു നമ്മൾ കാണിക്കുന്ന ഈ ശുഷ്‌കാന്തി ജീവിച്ചിരിക്കുമ്പോൾ നമ്മുടെ ഒരു വാക്കോ അല്ലെങ്കിൽ ഒരു bold ആയ തീരുമാനം എടുക്കാനുള്ള സപ്പോർട്ടോ നൽകിയിരുന്നെങ്കിൽ ചിലപ്പോൾ ഇന്നവർ നമ്മളോടൊപ്പം ഉണ്ടായേനേം.
നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. ജീവിതത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികം. അത് അതിരു കടക്കാൻ നമ്മൾ നിശബ്ദരായി അനുവദിച്ചു കൊടുക്കുന്നതാണ് നമ്മുടെ പിഴ.
ഇത് എന്റെ മകളുടെ ലൈഫ് ആണ്, അവൾക്കു
നാളെ ഒരു ബുദ്ധിമുട്ടുണ്ടായാൽ ഞങ്ങൾ കൂടെ ഉണ്ട് എന്നൊരു ആത്മവിശ്വാസവും ഉറപ്പും
അല്ലെ മാതാപിതാക്കൾ നൽകേണ്ടത് . അല്ലാതെ മറ്റുള്ളവർ എന്ത് പറയും എന്ത് വിചാരിക്കും എന്നാണോ?
ആളുകളുടെ വായ് മൂടിക്കെട്ടാൻ പറ്റില്ല. ഇനി അങ്ങനെ വളരെ അധികം അഭിപ്രായം പറയാൻ വെമ്പൽ കൊള്ളുന്നവരോടു ഒട്ടും മടിക്കാതെ My life is none of your business എന്ന് പറയാൻ പഠിപ്പിക്കുക അല്ലെ വേണ്ടത്.
സഹനം മാത്രമാണ് പഠിപ്പിക്കുന്നതെങ്കിൽ സന്യസിക്കാൻ അല്ലെ വിടേണ്ടിയിരുന്നത്?
കൊലയ്ക്കു കൊടുക്കാനാണെങ്കിൽ വെറുതെ വളർത്തി വലുതാക്കേണ്ടിയിരുന്നോ?
ഒന്നോർത്താൽ ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നു അവർ ചിന്തിച്ചതിൽ
തെറ്റ് പറയാൻ പറ്റുമോ?
നമ്മുടെ വലിയ പിഴ..
~ Chinchu Gibu
Leave a Reply